മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വേദിയില്‍ തീയും പുകയും

images (1)പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന ഹാളില്‍ ഷോര്‍ട്ട്‌സര്‍ക്യൂട്ട്.

ഇതേ തുടര്‍ന്ന് തീയും പുക ഉയര്‍ന്നത് ജനസമ്പര്‍ക്ക വേദിയില്‍ പരിഭ്രാന്തിയുണ്ടാക്കി. സംഭവത്തില്‍ ഒരാള്‍ക്ക് വൈദ്യുതാഘാതമേറ്റു. പത്തനംതിട്ട സെന്റ്‌സ്റ്റീഫന്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.

ജനസമ്പര്‍ക്ക വേദിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന എല്‍ഡിഎഫ് മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരുന്നത്. 2,000 പോലീസുകാരെയാണ് സുരക്ഷാ ചുമതലക്കായി മാത്രം ഇവിടെ നിയോഗിച്ചിരുന്നത്.