ഭരണഘടനയില്‍ മുഖ്യമന്ത്രി സമരം നടത്തരുതെന്ന് പറഞ്ഞിട്ടില്ല; കെജ്‌രിവാള്‍

Arvind-Kejriwal---s-Another-Bomb-1831ദില്ലി : മുഖ്യമന്ത്രി സമരം നടത്തരുതെന്ന് ഒരു ഭരണ ഘടനയിലും പറഞ്ഞിട്ടില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ . പോലീസിനെതിരായ സമരത്തില്‍ വിശദീകരിക്കുന്നതിനിടയിലാണ് കെജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലോക്പാല്‍ ബില്‍ പാസാക്കാന്‍ ഫിബ്രുവരിയില്‍ രാംലീലയില്‍ പ്രതേ്യക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് ഡല്‍ഹി പോലീസിനെതിരെ റെയില്‍ ഭവന് മുന്നില്‍ നടത്തിയ ധര്‍ണ്ണയെകുറിച്ച് കെജ്‌രിവാള്‍ പറഞ്ഞിരിക്കുന്നത്. “മുഖ്യമന്ത്രിക്ക് സമരം ചെയ്യാന്‍ പാടില്ലെന്ന് ഭരണഘടനയില്‍ എവിടെയും പറഞ്ഞിട്ടില്ല. സമരം ചെയ്യുക എന്നുള്ളത് എന്റെ അവകാശമാണ്. ഭരണഘടനാ ലംഘനമല്ല. സമരത്തെ നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതാണ് ഭരണഘടനാ ലംഘനം” കെജ്‌രിവാള്‍ പറഞ്ഞു.

അതേ സമയം കെജ്‌രിവാള്‍ നടത്തി വരുന്ന ധര്‍ണ്ണക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഭരണഘടനയുടെ അന്തസ്സിനും മുഖ്യമന്ത്രിയുടെ പദവിക്കും ചേര്‍ന്ന നടപടിയല്ല കെജ്‌രിവാളിന്റേതെന്ന് കോണ്‍ഗ്രസ്സും ബിജെപിയുമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.