Section

malabari-logo-mobile

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസ് ഉപരോധം ആരംഭിച്ചു

HIGHLIGHTS : തിരു : സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതു മുന്നണിയുടെ ക്ലിഫ് ഹൗസ് ഉപരോധം ആരംഭിച്ചു. മുഖ്യമന്ത്രിയെ മാത്രം ത...

images (1)തിരു : സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതു മുന്നണിയുടെ ക്ലിഫ് ഹൗസ് ഉപരോധം ആരംഭിച്ചു. മുഖ്യമന്ത്രിയെ മാത്രം തടഞ്ഞു കൊണ്ടുള്ള സമരമാണ് ഇടതു പ്രവര്‍ത്തകര്‍ നടത്തുക. പോലീസ് അറസ്റ്റ് ചെയ്യും വരെ ഉപരോധം തുടരാനാണ് ഇടതുമുന്നണിയുടെ തീരുമാനം.

ഓരോ മണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഓരോ ദിവസം എന്ന നിലയിലാണ് ഉപരോധം നടത്തുക. ക്ലിഫ് ഹൗസിലേക്കുള്ള പാതകള്‍ ഉപരോധിച്ച് നടത്തുന്ന സമരം മുഖ്യമന്ത്രിയെ മാത്രം ലക്ഷ്യമിട്ട് ഉള്ളതാണെന്ന് നേതാക്കള്‍ വിശദീകരിക്കുന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളേയോ, ക്ലിഫ്ഹൗസ് വളപ്പിലെ താമസക്കാരായിട്ടുള്ള മന്ത്രിമാരേയോ യാതൊരു കാരണവശാലും തടയില്ലെന്ന് നേതാക്കള്‍ വിശദീകരിക്കുന്നു.

sameeksha-malabarinews

അതേ സമയം അറസ്റ്റുണ്ടായാല്‍ വഴങ്ങാനാണ് തീരുമാനം. അറസ്റ്റ് ചെയ്തില്ലെങ്കില്‍ ദിവസം മുഴുവന്‍ ഉപരോധം തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആദ്യ ദിനത്തില്‍ തുരുവനന്തപുരത്ത് നിന്നുള്ള പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമരം ഉദ്ഘാടനം ചെയ്യും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!