ചെന്നൈയിലേക്ക് കാര്‍ വിളിച്ച് പോയി വാടക നല്‍കാതെ മുങ്ങിയ ആള്‍ പിടിയില്‍

yuപരപ്പനങ്ങാടി ;പരപ്പനങ്ങാടിയില്‍ നിന്ന് ചെന്നൈയിലേക്ക് ടാക്‌സി വിളിച്ച് പോയി വാടക നല്‍കാതെ കബളിപ്പിച്ച് മുങ്ങിയ ആള്‍ പിടിയില്‍. ശനിയാഴ്ച വൈകീട്ട് പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.

നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ മമ്പുറം സ്വദേശി ഈസ യൂനസാണ് കഴിഞ്ഞ ഓമ്പതാം തിയ്യതി ടാക്‌സി വിളിച്ച് പോയത്. പരപ്പനങ്ങാടി റയില്‍വേ സ്റ്റേഷന് സമീപത്തുള്ള സ്റ്റാന്‍ഡിലെ ഡ്രൈവര്‍ പിത്തപ്പെരി സെയ്തലവിയുടെ കാറാണ് വാടക്കെടുത്തത്. ചെന്നയിലെത്തി മുങ്ങിയ ഇയാളെ കുറിച്ച് ഒരു ധാരണയും സൈതലവിക്കില്ലായിരുന്നു. പിന്നീട് പോലീസില്‍ നല്‍കിയ പരാതിയിുടെ അടിസ്ഥാനത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

ഈസ യൂനസിനെതിരെ തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നാലു കേസുണ്ട്.