ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ ആത്മഹത്യക്ക്‌ ശ്രമിച്ചയാള്‍ മരിച്ചു

IMG-20150615-WA0023തിരൂര്‍: ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ വെച്ച്‌ ദേഹത്ത്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യക്ക്‌ ശ്രമിച്ചയാള്‍ മരിച്ചു. താനൂര്‍ പട്ടരുപറമ്പിലെ പാട്ടശേരി ഇസ്‌മായില്‍(48) ആണ്‌ കോഴിക്കോട്‌ മെഡിക്കല്‍കോളേജില്‍ വെച്ച്‌ മരിച്ചത്‌.

ശനിയാഴ്‌ച പകല്‍ 1.30 ന്‌ താഴെപാലം ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയിലായിരുന്നു ആത്മഹത്യാശ്രമം. നാല്‌ മാസം മുമ്പ്‌ ഇസ്‌മായില്‍ മകളുടെ വിവാഹത്തിനായി ഇവിടെ നിന്നും സ്വര്‍ണം വാങ്ങിയിരുന്നു. ഏഴ്‌ ലക്ഷം രൂപയുടെ സ്വര്‍ണാണ്‌ വാങ്ങിയത്‌. ഇതില്‍ ബാക്കി തുക മൂന്നരലക്ഷം രൂപ 45 ദിവസത്തെ അവധിയില്‍ നാല്‍കാമെന്ന്‌ പറഞ്ഞിരുന്നു എന്നാല്‍ ഇത്‌ നല്‍കാനായില്ല. ജ്വല്ലറി അധികൃതര്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ ഇസ്‌മായില്‍ ജ്വല്ലറിയിലെത്തിയത്‌. മാനേജരുമായി ചര്‍ച്ചനടത്തിക്കൊണ്ടിരിക്കെ പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജ്വല്ലറി ജീവനക്കാരനായ പ്രജീഷിനും പൊള്ളലേറ്റിരുന്നു. ഇയാളെ തൃശൂര്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

മൃതദേഹം പോസ്‌റ്റുമോര്‍ട്ടിത്തിനു ശേഷം കെ പുരം ജുമാമസ്‌ജിദ്‌ കബര്‍സ്ഥാനില്‍ കബറടക്കി. ഉമ്മ: ആമിന. ഭാര്യ:ഷഹീദ. മക്കള്‍: തഫ്‌റിയ,സുമയ്യ, മുഹമ്മദ്‌ റിയാസ്‌,സഹ്‌ബിയ്യ. മരുമക്കള്‍: നൗഷീര്‍,അബ്ദുറഹ്മാന്‍.

ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ മധ്യവയസ്‌ക്കന്‍ പെട്രോളൊഴിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു