ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ മധ്യവയസ്‌ക്കന്‍ പെട്രോളൊഴിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു

chemmanur laതിരൂര്‍:ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ മധ്യവയസ്‌ക്കന്‍ ആത്മഹത്യക്ക്‌ ശ്രമിച്ചു. തിരൂരിലെ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്‌ണല്‍ ജ്വല്ലറിയിലാണ്‌ ആത്മഹത്യാശ്രമം. കാളാട്‌ സ്വദേശി പാട്ടശേരി വീട്ടില്‍ ഇസ്‌മായില്‍ ആണ്‌ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. ഇയാള്‍ ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെ ഫീല്‍ഡ്‌ സ്റ്റാഫ്‌ വഴി നാല്‌ നക്ഷത്തോളം രൂപയുടെ സ്വര്‍ണം വാങ്ങിയിരുന്നതായും chemmanur 2 copyഇതിന്റെ പണമടക്കേണ്ട ദിവസം ഇന്നായിരുന്നു. ഇക്കാര്യത്തെ കുറിച്ച്‌ ജ്വല്ലറിയിലെത്തി സ്റ്റാഫുമായി സംസാരിക്കുന്നതിനിടയില്‍ പെട്ടന്ന്‌ ഇയാള്‍ കൈയില്‍ കരുതിയിരുന്ന പൊതിയില്‍ നിന്നും പെട്രോള്‍ എടുത്ത്‌ ദേഹത്തൊഴിക്കുകായിരുന്നു. ഉച്ചയക്ക്‌ ഒന്നേകാലോടെയാണ്‌ സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടന്‍ തന്നെ തിരൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയിരിക്കുകയാണ്‌.

chemmanur police copyസംഭവത്തെ തുടര്‍ന്ന്‌ ഡിവൈഎസ്‌പി ഹസൈനാരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.