Section

malabari-logo-mobile

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ചെമ്മാട് സ്വദേശി് പിടിയില്‍

HIGHLIGHTS : തിരൂരങ്ങാടി: വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പു നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മാട് ബ്ലോക്ക് റോഡ...

thattippuതിരൂരങ്ങാടി: വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പു നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മാട് ബ്ലോക്ക് റോഡില്‍ താമസിക്കുന്ന കണ്ടാണത്ത് ശുഹൈബ്(33) ആണ് ഇന്ന് തിരൂരങ്ങാടി പോലീസിന്റെ പിടിയിലായത്.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് രേഖപ്പെടുത്തയ കേരള സര്‍ക്കാറിന്റെ ഔദ്യോഗിക മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഇയാള്‍ വ്യാജമായി നിര്‍മ്മിക്കുകയായിരുന്നു. ഇതുപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്.

sameeksha-malabarinews

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടെ ഒരു സ്വകാര്യ ലോഡ്ജില്‍ കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ കാറിലെത്തിയ ഒരു സംഘത്തോടൊപ്പം ഉണ്ടായിരുന്ന ശുഹൈബ് ഈ വിസിറ്റിംഗ് കാര്‍ഡ് ലോഡ്ജ് റിസപ്ഷനില്‍ നല്‍കുകയും കാറില്‍ വന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുുന്നു. കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്കായി ലോഡ്ജ് നടത്തിപ്പുകാര്‍ ശുഹൈബിന്റെ വിസിറ്റിംഗ് കാര്‍ഡിലുണ്ടായിരുന്ന നമ്പറില്‍ വിളിച്ചപ്പോള്‍ മറുപടി ലഭിച്ചില്ല. ഇതെ തുടര്‍ന്ന്് സംശയം തോന്നിയ ഇവര്‍ കോഴിക്കോട്ടെ ലീഗ് ഹൗസുമായി ബന്ധപ്പെടുകയായിരുന്നു. അവിടെയുള്ളവര്‍ക്കും ഈ പേരിലൊരു പ്രൈവറ്റ് സെക്രട്ടറിയെ അറിയാത്തതിനാല്‍ മന്ത്രിയുടെ തിരൂരങ്ങാടിയിലെ യഥാര്‍ത്ഥ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് വിവരമന്വേഷിക്കുകയായിരുന്നു.

തുടര്‍ന്ന് ഇദേഹം തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ശൂഹൈബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശുഹൈബ് ചെമ്മാട്ടെ അറിയപ്പെടുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്.

ശുഹൈബിന് വേണ്ടി വ്യാജ വിസിറ്റിംഗ് കാര്‍ഡ്് നിര്‍മിച്ച ആളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

മന്ത്രിയുടെ പിഎസ് ചമഞ്ഞ കേസില്‍ അറസ്റ്റിലായ രണ്ടു പേരെ റിമാന്റ് ചെയ്തു

്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!