മന്ത്രിയുടെ പിഎസ് ചമഞ്ഞ കേസില്‍ അറസ്റ്റിലായ രണ്ടു പേരെ റിമാന്റ് ചെയ്തു

thattippuതിരൂരങ്ങാടി :വിദ്യഭ്യാസമന്ത്രി പികെ അബ്ദറബ്ബിന്റെ പ്രൈവറ്റ് സക്രട്ടറിയുടെ വ്യാജ ഐഡന്റിറ്റി കാര്‍ഡുണ്ടാക്കി തട്ടിപ്പ് നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത ചെമ്മാട് കണ്ടാണത്ത് ശുഹൈബിനെ പരപ്പനങ്ങാടി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.  ഇയാള്‍ക്ക് കാര്‍ഡ് നിര്‍മിച്ചു നല്‍കിയ മൂന്നിയൂര്‍ സ്വദേശി വെട്ടിയാട്ടില്‍ സാദിഖ്(24) നെയും കോടതി റിമാന്റ് ചെയ്തിട്ടുണ്ട്.

ഇന്നലെയാണ് പികെ അബ്ദറബ്ബിന്റെ യഥാര്‍ത്ഥ പ്രൈവറ്റ് സെക്രട്ടറി അബ്ദുല്‍റസാഖിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യൂത്ത്‌ലീഗ് സജീവപ്രവര്‍ത്തകന്‍ കൂടിയായ ശുഹൈബ് വലയിലായത്. തുടര്‍ അന്വേഷണത്തില്‍ ഇയാള്‍ക്ക് വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കിക്കൊടുത്ത സാദിഖിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ചെമ്മാട് കന്വ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണിയാള്‍.
മലപ്പുറത്തുനിന്നെത്തിയ പോലീസ് സൈബര്‍സെല്‍ വിഭാഗം കടയിലെത്തി കാര്ഡുണ്ടാക്കിയെന്നു കരുതുന്ന കന്വ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു. ഇത് കൂടുതല്‍ പരിശോധനക്കായി തിരൂവനന്തപുരത്തേക്കയക്കും.

ഇയാള്‍ ഈ കാര്‍ഡുപയോഗിച്ച് കൂടതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

 

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ചെമ്മാട് സ്വദേശി് പിടിയില്‍