ചേലേമ്പ്രയില്‍ യുഡിഎഫ് വിമതര്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി

chelembraതേഞ്ഞിപ്പലം: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിമതര്‍ വിജയിച്ചു.
പ്രതിപക്ഷമായ ഇടതുപക്ഷം പിന്‍തുണച്ചതോടെയാണ് യുഡിഎഫ് വിമതരായ കെകെ സുഹറ(മുസ്ലീംലീഗ്), കെപി രഘുനാഥ് (കോണ്‍ഗ്രസ്) എന്നിവര്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മുന്‍ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായ കെപി ഷാഹിനെയെയും കെപി ദേവദസനെയും കഴിഞ്ഞ ഒന്നാം തിയ്യതി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയിലൂടെ പുറത്താക്കിയിരുന്നു. പന്ത്രണ്ടംഗങ്ങളുണ്ടായിരുന്ന ഭരണപക്ഷത്തുനിന്ന് നാലു മുസ്ലീം ലീഗ് അംഗങ്ങളും ഒരു കോണ്‍ഗ്രസ് അംഗവും പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന വോട്ട് ചെയ്തതോടെയാണ് അവിശ്വാസപ്രമേയം പാസ്സായത്.

എഴിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് പുതിയ പ്രസിഡന്റും വൈസ്പ്രസിഡന്റും തിരഞ്ഞെടുക്കപ്പെട്ടത്.ഇടതുപക്ഷം വിമതപക്ഷത്തെ അനുകൂലിച്ചപ്പോള്‍ ബിജെപി നിക്ഷപക്ഷത പാലിച്ചു.

കനത്ത പോലീസ് ബന്തവസ്സിലാണ് തിരഞ്ഞെടുപ്പ് നടന്നത്.