Section

malabari-logo-mobile

ചാനല്‍ രംഗത്ത് വീണ്ടും കൂടുമാറ്റം; വിഎം ദീപ വീണ്ടും ഏഷ്യാനെറ്റില്‍, എം കെ ഷുക്കൂര്‍ മീഡിയാവണ്ണിലേക്ക്

HIGHLIGHTS : മലപ്പുറം : ഒരിടവേളക്ക് ശേഷം ചാനല്‍ രംഗത്ത് വീണ്ടും കൂടുമാറ്റം. മാതൃഭൂമി ന്യൂസ് ചാനലിന്റെ കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ എം കെ ഷുക്കൂര്‍ രാജി...

Untitled-1 copyമലപ്പുറം : ഒരിടവേളക്ക് ശേഷം ചാനല്‍ രംഗത്ത് വീണ്ടും കൂടുമാറ്റം. മാതൃഭൂമി ന്യൂസ് ചാനലിന്റെ കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ എം കെ ഷുക്കൂര്‍ രാജിവെച്ചു. മീഡിയാ വണ്ണിലേക്ക് പോവുകയാണ്. മീഡിയാവണ്‍ കോഴിക്കോട് ബ്യൂറോ ചീഫായി എം.കെ ഷുക്കൂര്‍ ഉടന്‍ ചുമതലയേല്‍ക്കുമെന്നാണ് വിവരം. മാതൃഭൂമി ന്യൂസില്‍ കോഴിക്കോട് ബ്യൂറോയില്‍ ജോലി ചെയ്യുന്ന ഷുക്കൂര്‍ ചാനലില് ന്യൂനപക്ഷ രാഷ്ട്രീയമാണ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. മലബാറിലെ മുസ്ലിം ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയെന്ന ലക്ഷ്യത്തോടെയായിരുന്നു എം.കെ ഷുക്കൂറിന്‌റെ കോഴിക്കോട്ടെ നിയമനം. ഷുക്കൂര്‍ രാജിവെക്കുന്ന സാഹചര്യത്തില്‍ മാതൃഭൂമി ഇതുവരെ പുതിയ നിയമനമൊന്നും നടത്തിയിട്ടില്ല.

മാര്‍ച്ചില്‍ സമ്പൂര്‍ണ്ണ ന്യൂസ് ചാനലായി മാറുന്ന മീഡിയാവണ്‍ ചാനലിന്റെ മലബാര്‍ ബ്യൂറോകള്‍ ശക്തിപ്പെടുത്തുതിന്റെ ഭാഗമായി കൂടിയാണ് ഷുക്കൂറിനെ പ്രധാന ചുമതലയിലേക്ക് കൊണ്ടുവരുന്നത്. നിലവില്‍ മാധ്യമം ദിനപ്പത്രമാണ് മുസ്ലിം രാഷ്ട്രീയം നന്നായി റിപ്പോര്‍ട്ട്’് ചെയ്യുന്നത്. ആ മേധാവിത്വം ചാനലുകളില്‍ മീഡിയാവണ്ണിന് ലഭിക്കണമെന്ന ലക്ഷ്യം കൂടി ഈ നിയമനത്തിനു പിന്നിലുണ്ട്.

sameeksha-malabarinews

ഏഷ്യാനെറ്റില്‍ നിന്നും ഒരിക്കല്‍ രാജിവെച്ച വി എം ദീപ ഏഷ്യാനെറ്റില്‍ തിരികെയത്തിയതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മലബാറിലെ പ്രോഗ്രാം വിഭാഗത്തിലാണ് വി എം ദീപ പ്രവര്‍ത്തനം തുടങ്ങിയത്. നേരത്തെ സുരേഷ് പാമ്പിയെയും മലബാറിലെ പ്രോഗ്രാം വിഭാഗത്തിലേക്ക് ഏഷ്യാനെറ്റ് നിയോഗിച്ചിരുന്നു. കോഴിക്കോട് ബ്യൂറോയോട് ചേര്‍ന്നാണ് വി.എം ദീപയും സുരേഷും പ്രവര്‍ത്തിക്കുത്. മാതൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരക ശ്രുതിയും കഴിഞ്ഞ ദിവസം രാജിവെച്ചു. ഉടന്‍ സംപ്രേഷണം തുടങ്ങുന്ന ടി.വി നൗ എന്ന ചാനലിലേക്കാണ് ശ്രുതി പോകുന്നത്. മാതൃഭൂമി ന്യൂസ്, ഇന്‍ഡ്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ നിന്ന്് ഏതാനും പേര്‍ കൂടി മീഡിയാവണ്‍, ടി വി നൗ ചാനലുകളിക്ക് ചേക്കേറുമെന്നാണ് അണിയറ സംസാരം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!