Section

malabari-logo-mobile

കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്‌ അധ്യക്ഷ ലീല സാംസണ്‍ രാജിവെച്ചു

HIGHLIGHTS : ദില്ലി: കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്‌ അധ്യക്ഷ ലീല സാംസണ്‍ തല്‍സ്ഥാനം രാജിവെച്ചു. ദേരാ സച്ചാ സൗധ മഠാധിപതി ഗുര്‍മീത്‌ റാം റഹീം സിംഗ്‌ ദൈവമായി അവതരിപ്പിക...

Untitled-1 copyദില്ലി: കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്‌ അധ്യക്ഷ ലീല സാംസണ്‍ തല്‍സ്ഥാനം രാജിവെച്ചു. ദേരാ സച്ചാ സൗധ മഠാധിപതി ഗുര്‍മീത്‌ റാം റഹീം സിംഗ്‌ ദൈവമായി അവതരിപ്പിക്കപ്പെടുന്ന വിവാദ ചിത്രം ‘മെസഞ്ചര്‍ ഓഫ്‌ ഗോഡി’ ന്‌ സെന്‍സര്‍ ബോര്‍ഡിനെ മറികടന്ന്‌ പ്രദര്‍ശനാനുമതി നല്‍കിയതിനെ തുടര്‍ന്ന്‌ ഇവരുടെ രാജി.

വര്‍ഗീയസംഘര്‍ഷത്തിന്‌ ഇടയാക്കിയേക്കാം എന്ന കാരണത്താലാണ്‌ സെന്‍സര്‍ ബോര്‍ഡ്‌ ചിത്രത്തിന്‌ അനുമതി നിഷേധിച്ചത്‌. ബോര്‍ഡിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ അനുമതിക്കായി ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പനേറ്റ്‌ ട്രൈബ്യൂണലിന്‌ വിടുകയായിരുന്നു സര്‍ക്കാര്‍. തുടര്‍ന്ന്‌ ചിത്രത്തിന്‌ പ്രദര്‍ശനാനുമതി ലഭിക്കുകയായിരുന്നു.

sameeksha-malabarinews

എന്നാല്‍ തന്റെ രാജി സംബന്ധിച്ച എന്തെങ്കിലും വിശദീകരണം നല്‍കാന്‍ ലീല സാംസണ്‍ തയ്യാറായിട്ടില്ല. ചിത്രത്തിന്‌ അനുമതി കിട്ടിയ കാര്യം താന്‍ അറിഞ്ഞുവെന്നും ഇത്‌ സെന്‍സര്‍ ബോര്‍ഡിനെ അപമാനിക്കുന്നതിന്‌ തുല്യമാണെന്നും അവര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!