സിബിഎസ്ഇ 12 ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ദില്ലി: സിബിഎസ്ഇ 12 ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഫ​ല​മാ​ണ് പ്ര​ഖ്യാ​പി​ച്ചത്. 11 ലക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്. www.cbseresults.nic.in, www.cbse.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ഫ​ലം ലഭ്യമാകുക.

ഈ വര്‍ഷം കൂടി വിദ്യാർഥികള്‍ക്ക് മോഡറേഷന്‍ നല്‍കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ബി.എസ്.ഇ തീരുമാനിച്ചിട്ടുണ്ട്.