വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. പേരൂര്‍ക്കട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പോലീസിനോട് നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

കന്റോണ്‍മെന്റ് അസി.കമ്മീഷണറുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക എന്നാണ് സൂചന.