റിയാദില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ 4 പേര്‍ മരിച്ചു

images (2)കാസര്‍കോഡ് : സൗദ്യ അറേബ്യയിലെ റിയാദില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു. ഇന്നലെ രാത്രി റിയാദില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ മുസ്സാമിയയിലായിരുന്നു അപകടം നടന്നത്.

കാസര്‍കോഡ് ഉപ്പള മംഗല്‍പാളി പഞ്ചായത്തിലെ കൂമ്പാനൂര്‍ കെതക്കാര്‍ ഹൗസിലെ അബ്ദുള്ള, ഭാര്യ ആയിഷാബി, ഇവരുടെ മകന്‍ ലത്തീഫ് (37), ചെറുമകന്‍ അബ്ദുറഹ്മാന്‍ 9 മാസം എന്നിവരാണ് മരിച്ചത്. ലത്തീഫിന്റെ ഭാര്യ, സഹോദരന്‍ ഹാരീസ്, ഹാരീസിന്റെ മക്കളായ ലുബ്‌ന (7), സിയാന്‍ (3) എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

റിയാദില്‍ നിന്നും ഉംറ നിര്‍വ്വഹിക്കാനായി പുറപ്പെട്ട സംഘം മടങ്ങവെ മക്ക റിയാദ് ഹൈവേയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം റോഡരുകിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.