കൂളിമുറിയില്‍ ക്യാമറ: പ്ലസ്ടുവിദ്യാര്‍ഥികള്‍ പിടിയില്‍

കോട്ടക്കല്‍:  അയല്‍വാസിയുടെ കുളിമുറിയില്‍ ക്യാമറ വെച്ച കേസില്‍ രണ്ടു പ്ലസ്ടുവിദ്യാര്‍ഥികള്‍ പിടിയില്‍
ഇരിങ്ങാവൂര്‍ സ്വദേശികളായ അയല്‍വാസികളാണ് പിടിയിലായത്. കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളിമുറിയില്‍ സ്്ത്രീകള്‍ കുളിക്കുന്നത് പകര്‍ത്താനാണത്രെ  ഇവര്‍ ക്യാമറ സ്ഥാപിച്ചത്. ക്യാമറ വീട്ടുകാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്് കല്‍പ്പകഞ്ചേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ അയല്‍വാസികളായ കൗമാരക്കാര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.

കല്‍പകഞ്ചേരി പൊലീസ് ഇരുവരേയും തവനൂര്‍ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി

Share news
error: Content is protected !!
Scroll to Top