Section

malabari-logo-mobile

കരിപ്പൂരില്‍ എമര്‍ജന്‍സി ലൈററിനുള്ളില്‍ കടത്തിയ ഒരക്കിലോ സ്വര്‍ണ്ണം പിടികൂടി

HIGHLIGHTS : കുണ്ടോട്ടി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരക്കിലോ സ്വര്‍ണ്ണം കസ്റ്റംസ് ഇന്റലിജെന്‍സ് വിഭാഗം പിടികൂടി.

CCJ_shaajol_shameel_calicutinternationalairport_1g1k79mddtകുണ്ടോട്ടി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരക്കിലോ സ്വര്‍ണ്ണം കസ്റ്റംസ് ഇന്റലിജെന്‍സ് വിഭാഗം പിടികൂടി. സംഭവത്തില്‍ കുവൈത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ കാസര്‍ക്കോട് സ്വദേശി അബ്ദുല്‍കാദറിന്റെ മകന്‍ സമീറി(29) നെ അറസ്റ്റ് ചെയ്തു. 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന്് മണിക്കാണ് സംഭവം ബാഗിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരു എമര്‍ജന്‍സി ലൈറ്റിനുള്ളിലായിരുു സ്വര്‍ണ്ണം. എമര്‍ജന്‍സിയുടെ ബാറ്ററി മാറ്റി അവിടെ കാര്‍ബണ്‍ പേപ്പര്‍ കൊണ്ടു പൊതിഞ്ഞ നിലയിലായിരുു സ്വര്‍ണ്ണമുണ്ടായിരുത്.

sameeksha-malabarinews

ഇയാള്‍ സ്വര്‍ണ്ണത്തിന്റെ കാരിയര്‍ ആണൊണ് ചോദ്യം ചെയ്യലില്‍ നിന്ന് തിരിച്ചറിഞ്ഞത്. കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് കുക്കു എന്നൊരാള്‍ കാത്തുനില്‍ക്കുമെന്നും അയാള്‍ക്ക് ഈ സ്വര്‍ണ്ണമടങ്ങിയ എമര്‍ജന്‍സി ലൈറ്റ് കൈമാറിയാല്‍ 45000 രൂപ നല്‍കുമെന്ന് കുവൈത്തില്‍ വച്ച് സ്വര്‍്ണ്ണം തന്ന ഷെരീഫ് പറഞ്ഞതായി സമീര്‍ പറഞ്ഞു. കുവൈത്തില്‍ പെര്‍ഫ്യൂം കട നടത്തു സമീറിന് കൂടെ താമസിക്കു ജംഷീറാണ് ഷെരീഫിനെ പരിചയപ്പെടത്തുകൊടുത്ത്.

സ്വര്‍ണ്ണം കൈമാറാനായി വിമാനത്താവളത്തില്‍ ഇറങ്ങി ഡിക്ലറേഷന്‍ നല്‍കാതെ പുറത്തിറങ്ങിയ ഇയാളെ വിമാനത്താവളത്തിന്റെ കവാടത്തില്‍ വച്ചാണ് കസ്റ്റംസ് പിടികൂടുത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!