കോഴിക്കോട്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെതിരെ കേസ്.

child-abuseകോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കായികാധ്യാപകനെതിരെ കേസെടുത്തു. കോഴിക്കോട് ആഴ്ചവട്ടം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കായികാധ്യാപകനായ ജോണിക്കെതിരെയാണ് കേസെടുത്തത്.

ഈ സ്‌കൂളിലെ ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് വിദ്യാകര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് സംഭവം നടന്നത്. വാര്‍ത്ത പുറത്തുവന്നതോടെ തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ മുങ്ങുകയായിരുന്നു.