കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടികളെ കാടാമ്പുഴയില്‍ കണ്ടെത്തി

കോട്ടക്കല്‍: കോഴിക്കോടു നിന്നും കഴിഞ്ഞദിവസം കാണാതായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മലപ്പുറം കാടാമ്പുഴയില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാടാമ്പുഴ സ്വദേശികളായ ഷാഫി,നൗഷാദ്,ഷിഹാബ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികള്‍ ലൈംഗീക ചൂഷണത്തിന് വിധേയരായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് കോഴിക്കോടു നിന്നും പതിനാലു വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാണാതായത്. സൂകൂളില്‍ നിന്നും ആരുമാറിയാതെ കടന്നു കളഞ്ഞകുട്ടികള്‍ വയനാട്ടിലെത്തിയ ശേഷം കാമുകനെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു.തുടര്‍ന്ന് ഇവിടെ നിന്ന് കാടാമ്പുഴയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടികളെ മലമുകളിലെ ചെങ്കല്‍ ക്വറിയിലാണ് പെണ്‍കുട്ടികളെ ആദിവസം താമസിപ്പിച്ചത്. പിന്നീട്സ്ഥലത്തെ ഒരു ലോഡിജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടികളെ ലൈംഗികമായി ചൂഷണത്തിന് ഇരകളാക്കിയത്.

പതിനഞ്ച് ദിവസത്തിനിടയില്‍ ഈ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നുമാത്രം അഞ്ച് പെണ്‍കുട്ടികളെയാണ് കാണാതായത്. കാണാതായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട കാമുകര്‍ക്കൊപ്പമാണ് ഒളിച്ചോടിയത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.