കോഴിക്കോട്‌ മലമ്പനി;6 പേര്‍ക്ക്‌ പനി സ്ഥിരീകരിച്ചു

Untitled-1 copyകോഴിക്കോട്‌: കോഴിക്കോട്‌ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മലമ്പനി പടരുന്നതായി റിപ്പോര്‍ട്ട്‌. ആറുപേര്‍ക്ക്‌ പനി സ്ഥിരീകരിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ്‌ വന്നിരിക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. പനി പടരാന്‍ തുടങ്ങിയതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍കരുതല്‍ നടപടികളും ആരംഭിച്ചുകഴിഞ്ഞു. പനി പടര്‍ത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നതിനായുള്ള സ്‌പ്രേയിങ്‌ നടത്തുന്നുണ്ട്‌.

ചേവായൂര്‍ പൊന്നങ്കോട്‌ കുന്നിലാണ്‌ പനി സ്ഥിരീകരിച്ചിട്ടുള്ളത്‌. ഇവിടെ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്താന്‍ ആരോഗ്യ വിഭാഗം തീരുമാനിച്ചിട്ടുണ്ട്‌. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്‌.

ഇടവിട്ടുള്ള പനി,ഛര്‍ദ്ദി, വയറിളകം, വിറയല്‍ തുടങ്ങിയവയാണ്‌ ഈ പനിയുടെ ലക്ഷണങ്ങള്‍. രക്ത പരിശോധനയിലൂടെ മാത്രമെ രോഗ നിര്‍ണയം നടത്താന്‍ സാധിക്കുകയൊള്ളു.