Section

malabari-logo-mobile

കനോലി കനാല്‍ മാലിന്യമുക്തമാക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു

HIGHLIGHTS : കോഴിക്കോട്‌: കനോലി കനാല്‍ മാലിന്യമുക്തമായി സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആര്‍ക്കിടെക്‌സ്‌ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന്...

downloadകോഴിക്കോട്‌: കനോലി കനാല്‍ മാലിന്യമുക്തമായി സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആര്‍ക്കിടെക്‌സ്‌ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന്‌ എ.പ്രദീപ്‌കുമാര്‍ എം.എല്‍.എ അറിയിച്ചു. കനോലി കനാല്‍ ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ കനാല്‍ കരകളിലുളള റസിഡന്‍സ്‌ അസോസിയേഷനുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റസിഡന്‍സ്‌ അസോസിയേഷനുകളുടെ പങ്കാളിത്തത്തോടെ ആയിരിക്കും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുക.
കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ഉപദേശകസമിതി വൈസ്‌ ചെയര്‍മാന്‍ സി.ജനാര്‍ദ്ദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ജോസ്‌ എബ്രഹാം കനോലി കനാലിന്റെ നിലവിലുള്ള പ്രശ്‌നങ്ങളെ കൂറിച്ച്‌ സംസാരിച്ചു. യോഗത്തില്‍ കൗണ്‍സിലര്‍മാരായ കെ.ശ്രീകുമാര്‍, എം.രാധാകൃഷ്‌ണന്‍, കെ.സത്യനാഥന്‍, പൂളക്കല്‍ ശ്രീകുമാര്‍, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ അസിസ്‌റ്റന്റ്‌ എഞ്ചിനീയര്‍ ഫാത്തിമാ ഇബ്രാഹിം, കനാല്‍ ഉപദേശക സമിതി അംഗങ്ങള്‍, റസിഡന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!