Section

malabari-logo-mobile

പ്രതികള്‍ ജയിലില്‍ ഫേസ് ബുക്ക് ഉപയോഗിച്ചത്;കെകെ ലതികയുടെ സന്ദര്‍ശന ശേഷം; സന്ദര്‍ശനം അനേ്വഷിക്കും; ഡിജിപി

HIGHLIGHTS : കോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ വെച്ച് മൊബൈല്‍ഫോണും ഫേസ്ബുക്കും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അനേ്വഷണം കെകെ ലതിക എ...

1468762_1443494459211496_686758925_nകോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ വെച്ച് മൊബൈല്‍ഫോണും ഫേസ്ബുക്കും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അനേ്വഷണം കെകെ ലതിക എംഎല്‍എയിലേക്ക് നീളുന്നു. എംഎല്‍എയുടെ സന്ദര്‍ശനത്തെ കുറിച്ച് അനേ്വഷിക്കുമെന്ന് ജയില്‍ ഡിജിപി വ്യക്തമാക്കി.

പ്രതികള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന വിവരം പുറത്തു വന്ന ദിവസം തന്നെയാണ് കെകെ ലതിക എംഎല്‍എ ജയിലില്‍ ഭര്‍ത്താവ് മോഹന്‍മാസ്റ്ററെ സന്ദര്‍ശിച്ചത്. ജയിലില്‍ അന്നു തന്നെ രണ്ടു തവണ പരിശോധന നടത്തിയെങ്കിലും ഫോണുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എംഎല്‍എ ജയിലില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് പ്രതികളുടെ മൊബൈല്‍ഫോണ്‍ നിശ്ചലമായതെന്നാണ് പോലീസ് കണ്ടെത്തല്‍. സംഭവ ദിവസം മോഹനന്‍മാസ്റ്ററുടെ വസ്ത്രങ്ങളുമായാണ് ലതിക ജയിലിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. 10.30 ഓടെ വാര്‍ത്ത പുറത്തു വന്നത്. വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ വെച്ചാണ് സന്ദര്‍ശനം നടന്നത്. അതെ സമയം ഇവിടെ ക്യാമറകള്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. ഇതിന് തൊട്ട് പിന്നാലെ മുഹമ്മദ് ഷാഫിയുടേതടക്കമുള്ള ഫോണുകള്‍ നിശ്ചലമായിരിക്കുകയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ടിപി വധ കേസിലെ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച വാര്‍ത്ത പുറത്തു വിട്ടത്.

sameeksha-malabarinews

ഈ സംഭവത്തിന്റെ പശ്ചാതലത്തില്‍ ജയിലില്‍ വീണ്ടും പരിശോധന നടക്കുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് ഒരു ഫോണ്‍ കണ്ടെത്തിയെങ്കിലും ആരുടേതാണെന്നുള്ള കാര്യം പോലീസ് പുറത്തുവിട്ടിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!