Section

malabari-logo-mobile

കോഴിക്കോട്‌ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവം; യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍

HIGHLIGHTS : കോഴിക്കോട്‌: അനാശാസ്യ പ്രവര്‍ത്തനങ്ങളാരോപിച്ച്‌ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റിലായി. യുവമോര്‍ച്ച നടക്കാവ്...

Untitled-1 copyകോഴിക്കോട്‌: അനാശാസ്യ പ്രവര്‍ത്തനങ്ങളാരോപിച്ച്‌ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റിലായി. യുവമോര്‍ച്ച നടക്കാവ്‌ മണ്‌ഡലം പ്രസിഡന്റ്‌ നിവേദാണ്‌ അറസ്റ്റിലായത്‌.

പിടി ഉഷ റോഡിലെ ഡൗണ്‍ ടൗണ്‍ റസ്റ്റോറന്റിന്‌ നേരെ വ്യാഴാഴ്‌ചയാണ്‌ ഒരു സംഘം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്‌. ഇവിടെ അനാശാസ്യം നടക്കുന്നു എന്ന്‌ ആരോപിച്ചാണ്‌ യുവമോര്‍ച്ചക്കാര്‍ അക്രമണം നടത്തിയത്‌. 20 ഓളം പേരടങ്ങുന്ന സംഘം നടത്തിയ ആക്രമണത്തില്‍ ഹോട്ടലിന്റെ ഗ്ലാസുകളും, ഫര്‍ണ്ണിച്ചറുകളും മറ്റുപകരണങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു.

sameeksha-malabarinews

ഹോട്ടലില്‍ ആണ്‍കുട്ടികളും, പെണ്‍കുട്ടികളും അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിന്‌ തൊട്ടുപിന്നാലെയാണ്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്‌.

അതേസമയം ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ കെട്ടി ചമച്ചതാണെന്നും ഹോട്ടലിന്റെ വളര്‍ച്ചയില്‍ അസൂയയുള്ളവരാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നും റസ്റ്റോറന്റുടമ വ്യക്തമാക്കി. അതേസമയം റസ്റ്റോറന്റ്‌ പോലീസ്‌ കാവലില്‍ പ്രവര്‍ത്തനമാരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!