കോഴിക്കോട് കുറ്റ്യാടിയില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട്: കുറ്റ്യാടിയില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. അമ്പലക്കുളങ്ങരയിലാണ് സംഭവം നടന്നത്. കക്കട്ടില്‍ മണിയൂര്‍താഴെ നാണുമാസ്റ്ററാണ് മരിച്ചത്. ബധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.

ഡോക്ടറെ കാണാനായാണ് നാണുമാസ്റ്റര്‍ പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീടാണ് കാര്‍ കത്തിയതിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെ കാരണം അറിയാന്‍ കഴിയുകയൊള്ളുവെന്ന് പോലീസ് അറിയിച്ചു.