അടിവാരത്ത് ബസും ജീപ്പും കാറും കൂട്ടിയിടിച്ച് 6 മരണം

കോഴിക്കോട്:താമരശ്ശേരി ചുരത്തിനു താഴെ അടിവാരത്ത് ബസും ജീപ്പും കാറും ഇടിച്ച് 6 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊടുവള്ളി കരുവന്‍പൊയില്‍ വടക്കേക്കര ഷാജഹാന്റെ മകന്‍ മുഹമ്മദ് നിഷാല്‍(8),ജീപ്പ് ഡ്രൈവര്‍ വയനാട് വടുവഞ്ചാല്‍ സ്വദേശി വി സി പ്രമോദ്(30), ആയിഷ ലുഹ(7), ഫാത്തിമ ഷഹാന(5),സുബൈദ(45) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് -മൈസൂര്‍ ദേശീയ പാതയില്‍ കൈതപ്പൊയിലാണ് അപകടം സംഭവിച്ചത്.

കോഴിക്കോട് നിന്ന് കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് വയനാട് ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പും കാറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് വയനാട് റൂട്ടില്‍ ഗതാഗത തടസ്സം നേരിട്ടു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.