കരിപ്പൂരില്‍ കോഴിക്കോട് സ്വദേശിയില്‍ നിന്ന് 20 കിലോ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 20 കിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട് പൂപ്പാചി പെരുമ്പള്ളി കെ എ ഷബീജില്‍(26) നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്.

24 കാരറ്റിന്റെ 699 ഗ്രാം സ്വര്‍ണം മാലയായി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സൂക്ഷിച്ചിരുന്നത്. അബുദാബിയില്‍ നിന്നാണ് ഇയാള്‍ കരിപ്പൂരെത്തിയത്.