Section

malabari-logo-mobile

സിഎജി റിപ്പോര്‍ട്ട് തള്ളി കോണ്‍ഗ്രസ്

HIGHLIGHTS : ദില്ലി: റോബര്‍ട്ട് വദ്രയുടെ കമ്പനിക്ക് ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തു എന്ന സി എ ജി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തള്ളിക്കള...

robert vadra.cmsദില്ലി: റോബര്‍ട്ട് വദ്രയുടെ കമ്പനിക്ക് ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തു എന്ന സി എ ജി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. റോബര്‍ട്ട് വദ്രയ്ക്ക് വഴിവിട്ട യാതൊരു സഹായവും ചെയ്തിട്ടില്ല എന്ന് പാര്‍ട്ടി വക്താവ് രാജ്ദീപ് സുര്‍ജെവാല പറഞ്ഞു. ഒരു സഹായവും ആര്‍ക്കും ചെയ്തിട്ടില്ല. അര്‍ധസത്യങ്ങള്‍ മാത്രം വെച്ചാണ് സി എ ജി റിപ്പോര്‍ട്ടെന്നും സുര്‍ജെവാല കുറ്റപ്പെടുത്തി.

റോബര്‍ട്ട് വദ്രയുടെ കമ്പനിക്ക് ഭൂമി ഇടപാടുകള്‍ നടത്താന്‍ ഭുപീന്ദര്‍ സിംഗ് ഹൂഡ മുഖ്യമന്ത്രിയായിരിക്കേ ചട്ടം പാലിക്കാതെ സഹായങ്ങള്‍ ചെയ്തിട്ടുണ്ട് എന്നായിരുന്നു സി എ ജിയുടെ റിപ്പോര്‍ട്ട്. ഹരിയാനയിലെ മനേസറില്‍ വദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008 ഫെബ്രുവരിയില്‍ വാങ്ങിയ ഭൂമി മാസങ്ങള്‍ക്കകം വന്‍ ലാഭത്തില്‍ മറിച്ചു വിറ്റിരുന്നു.

sameeksha-malabarinews

7.5 കോടി രൂപക്ക് വാങ്ങിയ മൂന്നര ഏക്കര്‍ ഭൂമിയാണ് 58 കോടി രൂപക്ക് ഡി എല്‍ എഫിന് മറിച്ചുവിറ്റത്. വദ്രയുടെ കമ്പനിക്ക് സര്‍ക്കാര്‍ ചെയ്ത സഹായങ്ങളെ സി എ ജി ചോദ്യം ചെയ്തിരുന്നു. നേരത്തെ ഡി എല്‍ എഫ് ഭൂമി ഇടപാടില്‍ അനുമതി സംബന്ധിച്ച ക്രമക്കേടുകളും സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പുമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ അശോക് ഖേംക ഈ ഇടപാട് റദ്ദാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!