കണ്ടക്റ്ററുടെ പെരുമാറ്റം: വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാം

മലപ്പുറം: വിദ്യാര്‍ഥികളോട് ബസ് കണ്ടക്റ്റര്‍മാര്‍ മോശമായി പെരുമാറുകയാണെങ്കില്‍ ആര്‍.റ്റി.ഓഫീസുകളില്‍ ഫോണ്‍ വഴി പരാതി നല്‍കാമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

ഫോണ്‍ ആര്‍.റ്റി. ഓഫീസ്, മലപ്പുറം 0483 2110100, തിരൂര്‍, 0494 2122100, തിരൂരങ്ങാടി 0494 2127100, പൊന്നാനി 0494 2126100, പെരിന്തല്‍മണ്ണ 0493 3211100, നിലമ്പൂര്‍ 0493 1211100.