Section

malabari-logo-mobile

മിനിമം ബസ്ചാര്‍ജ് 7 രൂപയാക്കാന്‍ രാമചന്ദ്രന്‍ കമ്മറ്റി ശുപാര്‍ശ

HIGHLIGHTS : തിരു : സംസ്ഥാനത്ത് മിനിമം ബസ് ചാര്‍ജ്ജ് 7 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ രാമചന്ദ്രന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തു. കിലോമീറ്ററിന് 5 പൈസ വര്‍ദ്ധിപ്പിക്കണമെ...

bus-strike-300x174തിരു : സംസ്ഥാനത്ത് മിനിമം ബസ് ചാര്‍ജ്ജ് 7 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ രാമചന്ദ്രന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തു. കിലോമീറ്ററിന് 5 പൈസ വര്‍ദ്ധിപ്പിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ചുള്ള കാര്യം മന്ത്രി സഭായോഗം ചര്‍ച്ച ചെയ്യും.

ബസുടമകള്‍, പൊതുജനങ്ങള്‍, തൊഴിലാളികള്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പ് നടത്തിയ ശേഷമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ബസ് ചാര്‍ജ് 5 ല്‍ നിന്നും 6 രൂപയാക്കിയത്. ഓഡിനറി ബസുകള്‍ക്ക് കിലോമീറ്ററിന് 55 ല്‍ നിന്ന് 58 പൈസയാക്കിയും വര്‍ദ്ധിപ്പിച്ചിരുന്നു. അതേ സമയം നിരക്കു വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 20 മുതല്‍ സ്വകാര്യ ബസുകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചിരുന്നു. ബസുടമകളുടെ ആവശ്യം പരിഗണിക്കാമെന്നും ചര്‍ച്ചകള്‍ നടത്താമെന്നുമുള്ള ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചത്. ഈ മാസം 14 ന് നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകള്‍ സമരം നടത്തിയിരുന്നു.

sameeksha-malabarinews

അതേ സമയം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ശുപാര്‍ശയില്‍ തൃപ്തിയില്ലെന്ന് ബസുടമകളുടെ പ്രതിനിധി ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ നേതാവ് പി ഗോപിനാഥ് പ്രതികരിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാതെ സ്വകാര്യ ബസ് വ്യവസായം നടത്തികൊണ്ട് പോകാന്‍ ആവില്ലെന്നും മിനമം ചാര്‍ജ്ജ് 8 രൂപയാക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ നേതാവ് പി ഗോപിനാഥന്‍ പ്രതികരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!