എടവണ്ണയില്‍ രണ്ടു ബസ്സും ടിപ്പറും കൂട്ടിയിടിച്ച്‌ 3 മരണം;30 പേര്‍ക്ക്‌ പരിക്ക്‌

Untitled-1 copyമലപ്പുറം: എടവണ്ണയില്‍ രണ്ടു ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു വയസ്സുകാരനുള്‍പ്പെടെ മൂന്ന്‌ പേര്‌ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന്‌ പേരെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. മഞ്ചേരി പുളിക്കല്‍ പുതിയവീട്ടില്‍ മറിയക്കുട്ടി, അതുല്‍കൃഷ്‌ണന്‍, കുന്നുമ്മല്‍ ഷൗക്കത്തിന്റെ ഭാര്യ ആയിഷ(50) എന്നരാണ്‌ മരിച്ചത്‌.

അപകടത്തില്‍ മുപ്പതോളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. പരിക്കേറ്റവരെ മഞ്ചേരി ഗവ.മെഡിക്കല്‍കോളേജ്‌ ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മഞ്ചേരി നിലമ്പൂര്‍ ബസും എതിര്‍ദിശയില്‍ നിന്നെത്തിയ ബസും കൂട്ടിയിടിക്കുകയായിരുന്നു.