ബിഎസ്എന്‍എല്‍ മലപ്പുറത്ത് 69 കേന്ദ്രങ്ങള്‍ 4ജിയാക്കും

മലപ്പുറം: ബിഎസ്എന്‍എല്‍ മലപ്പുറം സെക്കണ്ടറി സ്വിച്ചിങ് ഏരിയ 69 കേന്ദ്രങ്ങളില്‍ 4ജി സൗകര്യം ഏര്‍പ്പെടുത്തും.
2016-17 കാലയളവില്‍ ബിഎസ്എന്‍എല്‍ ഈ സോണില്‍ 178.02 കോടി രൂപയുടെ വരുമാനമാണ് ഉണ്ടാക്കിയത്. ഈ സാമ്പത്തിക വര്‍ഷം 205 കോടിരൂപയുടെ വരുമാനമാണ് ലക്ഷ്യം വെക്കുന്നതെന്ന് ജനറല്‍ മാനേജര്‍ എഎസ് സുകുമാരന്‍ വാര്‍ത്താസമ്മേലനത്തില്‍ പറഞ്ഞു.
പോര്‍ട്ടിബിലിറ്റി സംവിധാനം ഉപയോഗിച്ച് മലപ്പുറത്ത് ബിഎസ്എ്ന്‍ലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണം വളരെ കുടുതലാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.