സ്വാതന്ത്രദിന സമ്മാനവുമായി ബിഎസ്‌എന്‍എല്‍;ഞായറാഴ്‌ച കോളുകള്‍ പൂര്‍ണ സൗജന്യം

bsnlദില്ലി: സ്വാതന്ത്രദിന സമ്മാനവുമായി ബിഎസ്‌എന്‍എല്‍. ഞായറാഴ്‌ച ദിവസത്തില്‍ 24 മണിക്കൂര്‍ സൗജന്യ കോളാണ്‌ ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്‌. ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണില്‍നിന്ന് ഏതു നെറ്റ്‌വര്‍ക്കുകളിലേക്കും വിളിക്കുന്ന കോളുകള്‍ പൂര്‍ണമായും സൗജന്യമായിയിരിക്കും.

താരീഫ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ ആഗസ്ത് 15 മുതല്‍ ഈ ഓഫര്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിന സമ്മാനമായിട്ടാണ് ബിഎസ്എന്‍എല്‍ ഈ ഓഫറിനെ വിശേഷിപ്പിച്ചത്. രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ഏഴ് മണി വരെ നിലവില്‍ സൗജന്യ കോള് അനുവദിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ഞായറാഴ്ചകളിലും ഓഫര്‍ നല്‍കുന്നത്. ഒരു വര്‍ഷം മുമ്പ് ബിഎസ്എന്‍എല്‍ നടപ്പാക്കിയ രാത്രികാല സൗജന്യ വിളികള്‍ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. രാജ്യത്തെ കൂടുതല്‍ ലാന്‍ഡ് ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഇതു വഴി സാധിക്കുമെന്നാണു ബിഎസ്എന്‍എല്‍ കണക്കു കൂട്ടുന്നത്.