രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ച പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ല

anti-hiv-medicationsവയനാട് : അസുഖ ബാധിതയായതിനെ തുടര്‍ന്ന് രകതം സ്വീകരിച്ചതിലൂടെ എച്ചഐവി ബാധിച്ച പെണ്‍കുട്ടിയുടെ ചികില്‍സാ സഹായം ഏറ്റെടുക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം വെറുതെയാകുന്നു.

പെണ്‍കുട്ടിക്ക് വീടും, സ്ഥലവും നല്‍കുമെന്ന വാഗ്ദനവും അഞ്ച് മാസം പിന്നിട്ടിട്ടും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. അസുഖ ബാധിതയായതിനെ തുടര്‍ന്ന് ചികില്‍സക്കായി പണമില്ലാതെ കഷ്ടപ്പെടുകയാണ് പെണ്‍കുട്ടിയും കുടുംബവും. രണ്ടര മാസത്തെ ധനസഹായം മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്.

വയനാട് സ്വദേശിയായ പെണ്‍കുട്ടി എച്ച്‌ഐവി ബാധിതയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസയം പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും എച്ച്‌ഐവി ബാധിതരല്ല.

അപൂര്‍വ്വ രോഗമായ തല്‍സീമിയ ബാധിച്ച പെണ്‍കുട്ടി ഏഴ് വര്‍ഷമായി രക്തം സ്വീകരിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ്,മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും കുട്ടി രക്തം സ്വകരിച്ചിരുന്നു. എന്നാല്‍ എവിടെ നിന്ന് രക്തം സ്വകരിച്ചപ്പോഴാണ് കുട്ടിക്ക് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.