മലയാള സിനിമാരംഗത്ത് സംഘടയുണ്ടാക്കാന്‍ ബിജെപി ഒരുങ്ങുന്നു

മലയാള സിനിമാരംഗത്ത് ഫെഫ്കക്ക് ബദലായി ഒരു സംഘടനയുണ്ടാക്കാന്‍ ബിജെപി ഒരുങ്ങുന്നു. എംടി വാസുദേവന്‍നായര്‍ക്കെതിരെയും സംവിധായകന്‍ കമലിനെതിരെയും രൂക്ഷമായി പ്രതികരിച്ച ബിജെപി സംസ്ഥാന ജനറല്‍സക്രട്ടറി എംഎന്‍ രാധാകൃഷ്ണനായിരിക്കും ഈ സംഘടനയുടെ ചുമതലയെന്നാണ് റിപ്പോര്‍ട്ട്.

നോട്ട് വിഷയത്തില്‍ എംടിക്കെതിരെയും, കമലിനോട് രാജ്യവിടാന്‍ ആവിശ്യപ്പെട്ട വിഷയത്തിലും കേരളത്തിലങ്ങോളമിങ്ങോളം ഉയര്‍ന്നവന്ന പ്രതിഷേധം പ്രതിരോധിക്കാന്‍ കഴിയാഞ്ഞത് ബിജെപിക്ക് ഏറെ ക്ഷീണം ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സിനിമാരംഗത്ത് സംഘപരിവാര്‍ ആഭിമുഖ്യമുള്ളവര്‍ ഉണ്ടായിട്ടും ഇത്തരം സംസ്‌കാരിക പ്രതിരോധങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയാഞ്ഞത് ഒരു സംഘടനയില്ലാത്തതാണെന്ന് ബിജെപി കരുതുന്നു.
കമലിനും എംടിക്കും പിന്തുണ പ്രഖ്യാപിച്ച് നടന്ന സാസംകാരികക്കൂട്ടായ്മകളില്‍ സിനിമാരംഗത്തെ പുതുതലമുറ വളരെ ശ്ക്തമായിത്തന്നെയാണ് പ്രതികരിച്ചത്.
നിലവില്‍ സജീവമായി ബിജെപിക്കൊപ്പം നില്‍ക്കുന്ന സുരേഷ്‌ഗോപി, സംവിധായകന്‍മാരായ രാജസേനന്‍, അലി അക്ബര്‍ എന്നിവരായിരിക്കും സംഘടനയുടെ നേതൃത്വത്തില്‍ ഉണ്ടാവുകയെന്നും സുചനയുണ്ട്. ഫെബ്രുവരി ആദ്യവാരത്തില്‍ തന്നെ ഇതേ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സുചന.