ബിജെപി വേദിയില്‍ പി സി ജോര്‍ജ്ജ്

pcgeorgeകോട്ടയം: ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പങ്കെടുത്തത് വിവാദമാകുന്നു. കോട്ടയത്ത് ബി ജെ പി സംഘടിപ്പിച്ച കൂട്ടയോട്ട മത്സരം ഫഌഗ് ഓഫ് ചെതത് പി സി ജോര്‍ജ്ജാണ്. ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതിന്റെ മുന്നോടിയായാണ് കൂട്ടയോട്ടം നടത്തിയത്. വേദിയില്‍ വെച്ച് മോദിയുടെ ചിത്രം പതിച്ച ടീഷര്‍ട്ടുകള്‍ പിസി ജോര്‍ജ്ജ് കുട്ടികള്‍ക്ക് നല്‍കിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

എന്നാല്‍ ഈ പരിപാടിയില്‍ താന്‍ പങ്കെടുത്തത് തന്റെ മനസാക്ഷി പറഞ്ഞതുകൊണ്ടാണെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ ആരുടെയും അനുമതി വേണമെന്നില്ലെന്നും പി സി ജോര്‍ജ്ജ് പ്രതികരിച്ചു.

ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയാണ് രാജ്യവ്യാപകമായി കൂട്ടയോട്ടത്തിന് ആഹ്വാനം ചെയ്തത്. റണ്‍ ഫോര്‍ യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലാണ് പിസി ജോര്‍ജ്ജ് പങ്കെടുത്തത്.