ബിജെപിയില്‍ ചേരിപേര് രൂക്ഷം; ജസ്വന്ത് ഇന്ന് പത്രിക നല്‍കും

jaswanthദില്ലി : രാജസ്ഥാനിലെ ബാര്‍മര്‍ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സീനിയര്‍ ബിജെപി നേതാവ് ജസ്വന്ത്‌സിംഗ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി ജനവിധി തേടും.

ജസ്വന്ത്‌സിംഗിന്റെ മകനായ മാനവേന്ത്രസിംഗ് എംഎല്‍എയും ബിജെപി വിടുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ജസ്വന്ത്‌സിംഗിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ ദേശീയ നേതൃത്വത്തിന് തര്‍ക്കം രൂക്ഷമായി. സുഷമാ സ്വരാജ് അടക്കമുള്ളവര്‍ ജസ്വന്ത്‌സിംഗിന് പിന്തുണയുമായി രംഗത്തെത്തി.

ബാര്‍മറില്‍ ജസ്വന്തിന് സീറ്റ് നല്‍കാത്തത് തന്നെ വേദനിപ്പിച്ചെന്നും തീരുമാനം ദേശീയ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഇല്ലായിരുന്നു എന്നും സുഷമാ സ്വരാജ് പ്രതികരിച്ചു.