ഇടുക്കിയില്‍ ഇന്ന്‌ ബിജെപി ബിഎംഎസ്‌ ഹര്‍ത്താല്‍

ഇടുക്കിയില്‍ ഇന്ന്‌ ബിജെപി ബിഎംഎസ്‌ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട്‌ ആറു മണിവരെയാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷനില്‍ തൊഴിലാളികള്‍ക്ക്‌ ബോണസ്‌ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ്‌ ഹര്‍ത്താല്‍.

രണ്ടുദിവസമായി മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ബോണസ്‌ ലഭിക്കാത്തതിനെതിരെ സമരത്തിലാണ്‌. ഇന്നലെ തൊഴിലാളികള്‍ മൂന്നാറില്‍ എട്ടുമണിക്കൂറോളം ദേശീയപാത ഉപരോധിച്ചിരുന്നു. ആര്‍ഡിഒയും കമ്പനി മാനേജ്‌മെന്റും തൊഴിലാളികളുമായി ചര്‍ച്ചനടത്തിയെങ്കിലും പരാജയപ്പെട്ടു. തൊഴിലാളികള്‍ ഇന്നും ശക്തമായ സമരത്തിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ തൊഴിലാളികള്‍ക്ക്‌ ഐക്യദാര്‍ഡ്യവുമായി ബി ജെ പി ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്‌.