ബൈക്കപകടത്തില്‍ എആര്‍ നഗര്‍ സ്വദേശിയായ യുവാവ് മരിച്ചു

naheemമൂന്നിയുര്‍ :ഞായറഴ്ച മുന്നിയൂര്‍ മുട്ടിച്ചറചോനാരി കടവിനടുത്തുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. എആര്‍ നഗര്‍ അരീത്തോട് സ്വദേശി മുലംവീട്ടില്‍ മൊയ്തീന്റെ മകന്‍ നഹീം(27)ആണ് മരിച്ചത്

തലപ്പാറ ഭാഗത്തുനിന്ന് ചെമ്മാട്ടേക്ക് പോകുകയായിരുന്ന നഹീം സഞ്ചരിച്ചിരുന്ന ബൈക്കും എതിരെവന്ന മറ്റൊരുബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നഹീം സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു ഞായറാഴ്ച വൈകീട്ട് മൂന്നരമണിയോടെയാണ് അപകടമുണ്ടായത്.
ബിരുദപഠനം പൂര്‍ത്തിയാക്കിയ നഹീം ഇപ്പോള്‍ എറണാകുളത്ത് അകൗണ്ടന്റായി ജോലി ചെയ്തുവരികയാണ്.
തിരുരങ്ങാടി താലൂക്ക്ആശുപത്രി മോര്‍ച്ചറിയല്‍ സുക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മൃതദേഹം തിങ്കളാഴ്ച വലിയപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.
മാതാവ് മൈമുനത്ത്, സഹോദരങ്ങള്‍ നൂഹ്മാന്‍, മുനീര്‍