ബിഹാറില്‍ മഹാസഖ്യം ലീഡ്‌ ചെയ്യുന്നു

പാറ്റ്‌ന: ബീഹാറില്‍ നിതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം ലീഡ്‌ ചെയ്യുന്നു. 101 സീറ്റുകളിലാണ്‌ നിതാഷ്‌ കുമാര്‍ മുന്നിട്ട്‌ നില്‍കുന്നത്‌. ബിജെപി 92 സീറ്റുകിലാണ്‌ ലീഡ്‌ ചെയ്യുന്നത്‌. വോട്ടെണ്ണല്‍ ആരംഭിച്ചതിന്‌ ശേഷം ഇതാദ്യമായാണ്‌ ജെഡിയു സഖ്യം മുന്നേറുന്നത്‌.

ഒക്ടോബര്‍ 12,16,28, നവംബര്‍ 1,5 തിയ്യതികളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ്‌ ഇന്ന്‌ അറിയുന്നത്‌. സംസ്ഥാനത്തൊട്ടാകെ 38 ജില്ലകളിലായി 39 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്‌. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 82 കമ്പനി പോലീസ്‌ സേനയെയാണ്‌ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്‌.

ആകെ 243 സീറ്റുകളാണുള്ളത്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ്‌ കുമാറും നേര്‍ക്കുനേര്‍ നിന്നുനയിച്ച തെരഞ്ഞെടുപ്പ്‌ യുദ്ധത്തിലെ വിജയം ഇരുവരുടെയും രാഷ്ട്രീയ ഭാവിയിലെ വിലയിരുത്തല്‍കൂടിയാകും.