ബാറുകള്‍ ഇനി ബിയര്‍, വൈന്‍ പാര്‍ലറുകളാകുന്നു

AIR INDIA copyതിരു: സംസ്ഥാനത്തെ 418 ബാറുകള്‍ അടച്ചുപൂട്ടിയതിനു ശേഷം എട്ട് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കിുന്നു. സെപ്തംബര്‍ 12 ന് അടച്ചുപൂട്ടുന്ന 712 ബാറുകളില്‍ പകുതിയിലേറെ ബാറുകള്‍ക്കും ബിയര്‍ വൈന്‍ പാര്‍ലറുകളാകാന്‍ യോഗ്യതയുണ്ടെന്നാണ് എക്‌സൈസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ത്രീസ്റ്റാര്‍ പദവിയുള്ളവയ്ക്കാണ് ലൈസന്‍സിന് അര്‍ഹതയുള്ളത്. നിലവില്‍ പകുതിയിലേറെ ബാറുകള്‍ക്കും ത്രീസ്റ്റാര്‍ പദവിയുണ്ട്.

ബിയര്‍, വൈന്‍ പാര്‍ലറുകളാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ എന്‍ ഒ സി വേണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ വര്‍ഷം പുതുതായി ലൈസന്‍സ് നേടിയത് 37 ബിയര്‍, വൈന്‍ പാര്‍ലറുകളാണ്.