ബാറുകള്‍ പൂട്ടിയാലെന്താ…. ബീവറേജസില്‍ കൊടുക്കാമല്ലോ ?

LIQUORതിരു: പണ്ടൊരു ചൊല്ലുണ്ട് വലയില്‍ നിന്ന് പോയാ കുളത്തില് കുളത്തീന്ന് പോയാ വലേല്. അതാണ് കേരളത്തിലെ മദ്യവില്‍പ്പനയുടെ രീതി. കേരളത്തിലെ 418 ബാറുകള്‍ക്ക് നിലവാരമില്ലാത്തതിനാല്‍ ലൈസന്‍സ് പുതുക്കി നല്‍കാഞ്ഞതിനെ തുടര്‍ന്ന് ഒന്നാം തിയ്യതി മുതല്‍ അടഞ്ഞു കിടക്കുകയാണ് ഇതേ തുടര്‍ന്ന് ആരും കുടി നിര്‍ത്തിയിട്ടില്ല. ബാറുകള്‍ അട്ഞ്ഞു കിടന്ന വ്യാഴാഴ്ച കേരള ബീവറേജസ് ഔട്ടലെറ്റുകളില്‍ മദ്യവില്‍പ്പനയില്‍ 35 ശതനമാനത്തിന്റെ വിറ്റുവരവാാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ 338 ഔട്ട്‌ലെറ്റുകളിലുകൂടിയുള്ള ഇന്നലത്തെ വിറ്റവരവ് 27.17 കോടി രൂപയാണ്. സാധാരണ ദിവസങ്ങളിലെ വിറ്റുവരവ് 18 കോടിരൂപയാണ്.
ബാറുകള്‍ അടുത്തുള്ള മദ്യശാലകളില്‍ ഇന്നലെ വൈകുന്നേരത്തോടെ തന്നെ സ്‌റ്റോക്ക് തീര്‍ന്നു. ഇനി മുതല്‍ ഇത്തരം ഇടങ്ങളില്‍ ഷോപ്പുകള്‍ക്ക് കൂടതല്‍ കൗണ്ടര്‍ തുറക്കാന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്.

തിര്‌ഞ്ഞെടുപ്പു പ്രചരണവും മദ്യവില്‍പന വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിലവാരം കുറ്ഞ്ഞ ബാറുകളാണ് പുട്ടയത് എന്നതുകൊണ്ടുതന്ന മദ്യപാന്‍മാര്‍ മദ്യം ലഭിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുമെന്ന്ത് പല അപകടങ്ങള്‍ക്കും കാരണമകുമെന്ന് ആശങ്കയും നിലനില്‍ക്കുന്നുണ്ട്