Section

malabari-logo-mobile

ജമാഅത്തെ ഇസ്ലാമി നേതാവ്‌ ഖമറുസ്സമാന്റെ വധശിക്ഷ ഇന്നു നടപ്പാക്കും

HIGHLIGHTS : ധാക്ക: ജമാത്തെ ഇസ്ലാമി നേതാവ്‌ ഖമറുസ്സമാന്റെ വധശിക്ഷ ഇന്നു നടപ്പാക്കും. ബംഗ്ലാദേശ്‌ കോടതിയാണ്‌ 1971 ലെ യുദ്ധക്കുറ്റമാരോപിച്ച്‌ ഖമറുസ്സ്‌മാനെ വധശിക്...

kamaruzzmanധാക്ക: ജമാത്തെ ഇസ്ലാമി നേതാവ്‌ ഖമറുസ്സമാന്റെ വധശിക്ഷ ഇന്നു നടപ്പാക്കും. ബംഗ്ലാദേശ്‌ കോടതിയാണ്‌ 1971 ലെ യുദ്ധക്കുറ്റമാരോപിച്ച്‌ ഖമറുസ്സ്‌മാനെ വധശിക്ഷയ്‌ക്ക്‌ വിധിച്ചത്‌. വധശിക്ഷ ഒഴിവാക്കാനായി ഖമറുസ്സമാന്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞാഴ്‌ച ബംഗ്ലാദേശ്‌ സുപ്രീംകോടതി തള്ളിയതോടൊയാണ്‌ ശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചത്‌. ഖമറുസ്സമാന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഭ്യന്തര സഹമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍ പറഞ്ഞു.

1972 ല്‍ പാകിസ്ഥാനില്‍ നിന്ന്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിന്‌ ബംഗ്ലാദേശ്‌ നടത്തിയ യുദ്ധത്തില്‍ പാകിസ്ഥാന്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ച ജമാത്തെ ഇസ്ലാമിയുടെ അസിസ്റ്റന്റ്‌ ജനറല്‍ സെക്രട്ടറിയായിരുന്നു ഖമറുസ്സമാന്‍. പാകിസ്ഥാനൊപ്പം ചേര്‍ന്ന്‌ രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തുവെന്ന കേസിലാണ്‌ മുഹമ്മദ്‌ ഖമറുസ്സമാനെ അറസ്റ്റ്‌ ചെയ്‌തത്‌. വടക്കന്‍ ബംഗ്ലാദേശിലെ ഷേര്‍പൂര്‍ ജില്ലയില്‍ 183 പേരുടെ കൊലപാതകത്തിന്‌ നേതൃത്വം നല്‍കിയതടക്കം നിരവധി ബംഗ്ലാദേശികളെ കൂട്ടക്കൊല ചെയ്യുകയും പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്‌തുവെന്ന്‌ കോടതി കണ്ടെത്തിയതിനെതുടര്‍ന്നാണ്‌ 2013 മെയില്‍ പ്രത്യേക ട്രൈബ്യൂണല്‍ കോടതി ഖമറുസ്സമാനു വധശിക്ഷ വിധിച്ചത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!