Section

malabari-logo-mobile

ബാലകൃഷ്‌ണപിള്ളയും പിസി ജോര്‍ജ്ജും ബിജു രമേശുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്‌

HIGHLIGHTS : തിരു: ധനമന്ത്രി കെഎം മാണിക്കെതിരായി ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തിന്‌ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌. ചീഫ്‌ വിപ്പ്‌ പിസി ജോര്‍ജ്ജും ബാലകൃഷ്‌ണ പിള്ളയുമാ...

Untitled-1 copyതിരു: ധനമന്ത്രി കെഎം മാണിക്കെതിരായി ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തിന്‌ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌. ചീഫ്‌ വിപ്പ്‌ പിസി ജോര്‍ജ്ജും ബാലകൃഷ്‌ണ പിള്ളയുമായി ബിജു രമേശുമായി സംസാരിച്ചതിന്റെ തെളിവുകളാണ്‌ പുറത്തു വന്നത്‌. നവംബര്‍ ഒന്ന്‌, രണ്ട്‌ തിയ്യതികളില്‍ സംസാരിച്ചതിന്റെ തെളിവുകളാണ്‌ പുറത്തായിരിക്കുന്നത്‌.

ബിജു രമേശ്‌ ബാലകൃഷ്‌ണ പിള്ളയെ വിളിച്ച്‌ സംസാരിക്കുകയായിരുന്നു. ബാറുകള്‍ 15 കോടി രൂപ പിരിച്ചതായും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായും ബാലകൃഷ്‌ണ പിള്ള ബിജു രമേശിനോട്‌ പറയുന്നുണ്ട്‌. സിബിഐ അന്വേഷണം വേണമെന്ന്‌ ഹര്‍ജിയില്‍ ആവശ്യപ്പെടണമെന്നും ബാലകൃഷ്‌ണ പിള്ള ഉപദേശം നല്‍കുന്നുണ്ട്‌. മാണിയെ വിടരുതെന്നും കോടതിയെ സമീപിക്കണമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നും ബാലകൃഷ്‌ണ പിള്ള പറയുന്നുണ്ട്‌. ബേക്കറി ഉടമകളില്‍ നിന്നും സ്വര്‍ണകടക്കാരില്‍ നിന്നും തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പണം വാങ്ങിയതായും ബാലകൃഷ്‌ണ പിളള പറയുന്നു. വെള്ളാപ്പള്ളിയുടെ നിലപാടിനെ കുറിച്ചും ബാലകൃഷ്‌ണ പിള്ള വിമര്‍ശിക്കുന്നുണ്ട്‌. ഇറങ്ങിത്തിരിച്ച സ്ഥിതിക്ക്‌ വിട്ടുകൊടുക്കരുതെന്നും സംസാരിത്തിനിടയില്‍ പറയുന്നുണ്ട്‌.

sameeksha-malabarinews

ബിജു രമേശിനോട്‌ നേരിട്ട്‌ കാണണമെന്നാണ്‌ ഫോണ്‍ സംഭഷണത്തില്‍ പിസി ജോര്‍ജ്ജ്‌ ആവശ്യപ്പെടുന്നത്‌. നാലിനോ അഞ്ചിനോ കാണണമെന്ന്‌ പി സി ജോര്‍ജ്ജ്‌ പറഞ്ഞപ്പോള്‍ തനിക്ക്‌ അസൗകര്യമുണ്ടെന്ന്‌ ബിജു രമേശ്‌ പറയുന്നു. ബിജു രമേശ്‌ തന്നെ കാണണമെന്ന്‌ ആവശ്യപ്പെട്ടെന്നായിരുന്നു ഇന്നലെ വരെ പിസി ജോര്‍ജ്ജ്‌ പറഞ്ഞിരുന്നത്‌.

മാണി സാറിനെ രക്ഷിക്കാന്‍ താന്‍ വല്ലതും പറഞ്ഞു കാണും. അതിലൊന്നും കാര്യമില്ലെന്നും പിസി ജോര്‍ജ്ജ്‌ പറയുന്നു. താന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന്‌ അറിയാമല്ലോ എന്ന ബിജു രമേശിന്റെ ചോദ്യത്തിന്‌ പൊട്ടിച്ചിരിക്കുകയാണ്‌ പിസി ജോര്‍ജ്ജ്‌ ചെയ്‌തത്‌.

ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കുമെന്ന്‌ ബാര്‍ ആന്റ്‌ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ബിജു രമേശ്‌ അറിയിച്ചതിന്‌ പിന്നാലെയാണ്‌ പുതിയ ശബ്ദരേഖ പുറത്തു വന്നിരിക്കുന്നത്‌. മാണിക്ക്‌ 2 കോടി രൂപ കോഴ നല്‍കിയെന്ന അസോസിയേഷന്‍ ഭാരവാഹി അനിമോന്റെ ശബ്ദരേഖയാണ്‌ ബിജു രമേശ്‌ പുറത്ത്‌ വിടുമെന്ന്‌ പറഞ്ഞിരുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!