ബഹ്‌റൈനില്‍ നിര്‍മ്മാണത്തിലുരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ പ്രവാസി മരിച്ചു

മനാമ: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ പ്രവാസി മരിച്ചു. 55 കാരനായ ഏഷ്യന്‍ പൗരനാണ് മരിച്ചത്. ഹിദ്ദില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് വീണപ്പോള്‍ തന്നെ ഇയാള്‍ മരിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

സംഭവം സ്ഥിരീകരിച്ചതായും അന്വേഷണം നടന്നു വരുന്നതായും ആഭ്യനന്തമന്ത്രാലയം അറിയിച്ചു.