ബഹ്‌റൈനില്‍ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ അദ്ധ്യാപിക നിര്യാതയായി

മനാമ: ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ അദ്ധ്യാപി പുഷ്പാരിണി ഇളങ്കോ നിര്യാതയായി. നെഞ്ചുവേദനയെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം നാളെ ഉച്ചയ്ക്ക് സെക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ കൊണ്ടുവന്ന ശേഷം സല്‍മാബാദ് സെമിത്തേരിയില്‍ അടക്കം ചെയ്യും.

ബഹ്‌റൈനിലെ അറിയപ്പെടുന്ന പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഇളങ്കോയാണ് ഭര്‍ത്താവ്.