ബഹ്‌റൈനില്‍ ചാറ്റല്‍ മഴ

മനാമ: രാജ്യത്ത് പലയിടങ്ങളിലും ഇന്ന് പകല്‍ സമയങ്ങളില്‍ ചാറ്റല്‍ മഴയുണ്ടായി. ഇന്ന് പൊതുവെ ആകാശം മേഘം നിറഞ്ഞതായതിനാല്‍ ചെറിയ തോതില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. വരും ദിവസങ്ങളിലും പലയിടങ്ങളിലും ശക്തമായ മഴ ലഭിക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.