ബഹ്‌റൈനില്‍ രാജ്യം വിടുന്ന പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തും

മനാമ: : രാജ്യം വിട്ടുപോകുന്ന പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്താനുള്ള പാര്‍ലമെന്റിന്റെ നിര്‍ദേശത്തിന് ബഹ്‌റൈന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ പാര്‍ലമെന്റ് സമര്‍പ്പിച്ചിട്ടുള്ള നാലു നിര്‍ദേശങ്ങള്‍ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

പാര്‍ലമെന്റ് സമര്‍പ്പിച്ച ബുസൈത്തീനില്‍ ഹാള്‍ നിര്‍മിക്കുന്നതിനും അല്‍ ഫാത്തിഹ് അവന്യൂവില്‍ അറ്റകുറ്റുപ്പണി നടത്തുന്നതിനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി, പാസ്‌പോര്‍ട് ആന്‍ഡ് റസിഡന്റ്‌സ് അഫയേഴ്‌സിനും പുതിയ ബില്‍ഡിങ് നിര്‍മിക്കുകയും ബ്രാഞ്ചുകള്‍ തുറക്കുകയും ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങലാണ് അംഗീകരിച്ചത്.