ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മനാമ: ബഹ്‌റൈനില്‍ മുഹറഖ് ഗള്‍ഫ് മാര്‍ട്ടിനു സമീപമുള്ള ലുലു റസ്റ്റോറന്റ് ജീവനക്കാരനായിരുന്ന വടകര എടച്ചേരി കാര്‍ത്തികപ്പള്ളി മീത്തയില്‍ മറുവോത്ത് രാജു(39)ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. അച്ഛന്‍;കുഞ്ഞിരാമന്‍, അമ്മ: മാതു. വെള്ളിയാഴ്ച ഉച്ചയോടെ കിങ് ഹമദ് ആശപത്രിയിലാണ് മരണം. മൃതദേഹംനാട്ടിലേക്ക് കൊണ്ടുപോകും.