ബഹ്‌റൈനില്‍ കഞ്ചാവ് ചെടി വീട്ടില്‍ വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

മനാമ: കഞ്ചാന് ചെടി വീട്ടില്‍ വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ബഹ്‌റൈന്‍ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ഇയാളുടെ ബാര്‍ബറിലെ വസതിയിലാണ് മരിജ്വാന വളര്‍ത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീട് റെയ്ഡ് ചെയ്യതപ്പോഴാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

റെയ്ഡില്‍ കഞ്ചാവ് ചെടിക്ക് പുറമെ തോക്കും പണവും ബുള്ളറ്റുകളും യുവാവില്‍ നിന്ന് പിടിച്ചെടുത്തു.

ജനറല്‍ ഡയറക്ടറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ്, ആന്റി നാര്‍ക്കോട്ടിക് സെല്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.