ബഹ്‌റൈനില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടുത്തം; ഒരു മരണം;7 പേര്‍ക്ക് പരിക്ക്

മനാമ: ഗഫൂളില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപീടുത്തത്തില്‍ ഒരാള്‍ മരിച്ചു. ഏഴുപേര്‍ക്ക് പൊള്ളലേറ്റു. പഞ്ചാബ് സ്വദേശിയായ നരേഷ് കുമാര്‍(45)ആണ് മരിച്ചത്. ഇയാള്‍ പുകശ്വസിച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഞ്ജിത് സിങ്ങ് (25), ഇമ്രാന്‍(33), ലഖന്‍ ബര്‍സിങ്ങ് (21), പ്രജബ് സിങ്ങ് (49), രജീബ് കുമാര്‍ എന്നിവരാണ്​ ആശുപത്രിയിലുള്ളവരിൽ ചിലർ.

ഗഫൂളിലെ 1225 ാം റോഡിലെ ബ്ലോക് നമ്പര്‍ 312 ലുള്ള കെട്ടിടത്താലിണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച രാത്രി 10.30 മണിയോടെ തൊഴിലാളികള്‍ ഉറങ്ങിയ ശേഷമാണ് തീപിടിച്ചത്.

അപകടത്തില്‍ പെട്ടവർക്ക്​ സഹായകവുമായി ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (​െഎ.സി.ആർ.എഫ്) രംഗത്തുണ്ട്​. തൊഴിലാളികൾക്ക്​ പുതിയ താമസ സംവിധാനം ഒരുക്കുന്നതിനും ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മനാമ ‘ബംഗാളി ഗല്ലി’ എന്നറിയപ്പെടുന്ന സ്​ഥലത്ത്​ തീപിടിത്തമുണ്ടായിരുന്നു. ഇൗ സംഭവത്തെ തുടർന്ന്​ കെട്ടിടം അനധികൃതമായി വാടകക്കുനല്‍കിയതി​​െൻറ പേരിൽ രണ്ടുപേരെ പൊലീസ് അറസ്​റ്റ്​ ചെയ്​തിരുന്നു.