ബഹ്‌റൈനില്‍ ഡ്രൈനേജില്‍ വീണ് പ്രവാസി തൊഴിലാളികള്‍ക്ക് പരിക്ക്

മനാമ: ഡ്രൈനേജില്‍ വീണ് പ്രവാസികളായ യുവാക്കള്‍ക്ക് പരിക്കേറ്റു. ഹമദ് ടൗണ്‍ ഡ്രെനേജിനായി കുഴിച്ച കുഴിയില്‍ വീണാണ് പ്രവാസി തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.

ഡ്രൈനേജിലേക്ക് ബാലന്‍സ് തെറ്റി വീണ ബംഗ്ലാദേശ് തൊഴിലാളിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചപ്പോഴാണ് പാകിസ്ഥാനി സ്വദേശിയും ഡ്രൈനേജിലേക്ക് വീണത്.

ഡ്രൈനേജില്‍ വീണതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഇരുവരെയും സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.